ഇ.ഡി കണ്ടുകെട്ടിയ സ്വത്തുവകകള്‍ തിരികെ നല്‍കണം ; പോപ്പുലര്‍ പ്രതികള്‍ ഹൈക്കോടതിയില്‍ – കേസില്‍ പി.ജി.ഐ.എ കക്ഷി ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുവകകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടൂകൊണ്ട് പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിലെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. റിനു മറിയം തോമസ്‌, പ്രഭാ തോമസ്‌, റിയാ ആന്‍ തോമസ്‌, റീബാ മേരി തോമസ്‌, മേരിക്കുട്ടി ദാനിയേല്‍ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുള്ള തോമസ്‌ ദാനിയേല്‍ (റോയി) ഇതില്‍ കക്ഷിയല്ല. കോടതിയുടെ കൂടുതല്‍ പരിഗണന ലഭിക്കുന്നതിനുവേണ്ടിയാണ് സ്ത്രീകള്‍ മാത്രം കക്ഷികളായി ഹര്‍ജി ഫയല്‍ ചെയ്തത്.

ഇ.ഡി കണ്ടുകെട്ടിയ സ്വത്തുവകകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടൂകൊണ്ട് പ്രതികള്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ ഡല്‍ഹിയിലുള്ള ഉന്നതാധികാരസമിതിയെ (E.D Adjudicating Authority) സമീപിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ ഈ ആവശ്യം സമിതി നിരസിച്ചു. ഇതിനെതിരെയാണ് പ്രതികള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തകരുന്ന സമയം അതിന്റെ ചുക്കാന്‍ പിടിച്ചത്  തോമസ്‌ ദാനിയേലിന്റെ മൂത്ത മകള്‍  ഡോക്ടര്‍ റിനു മറിയം തോമസ്‌ ആണ്. റിനു ഒന്നാം കക്ഷിയായിട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. തോമസ്‌ ദാനിയേലിന്റെ മാതാവും വയോധികയുമായ മേരിക്കുട്ടി ദാനിയേലും ഹര്‍ജിക്കാരിയാണ്.

ഇവരുടെ തന്ത്രപരമായ നീക്കം നിക്ഷേപക സംഘടനയായ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ്  അസോസിയേഷന്റെ (പി.ജി.ഐ.എ) അഭിഭാഷകര്‍ കണ്ടുപിടിക്കുകയും പ്രതികള്‍ നല്‍കിയ കേസില്‍ നിക്ഷേപകര്‍ക്കുവേണ്ടി കക്ഷി ചേരുകയുമായിരുന്നു. കോന്നി സ്വദേശി ആനിയമ്മ കോശിയുടെ പേരിലാണ് പി.ജി ഐ.എ കക്ഷി ചേര്‍ന്നത്‌. ഇതോടെ നിക്ഷേപകരുടെ വാദംകൂടി കേട്ടതിനു ശേഷമാകും ഈ കേസില്‍ തീരുമാനം ഉണ്ടാകുക. പി.ജി.ഐ.എ ക്കുവേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...