കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. 96 വയസ്സുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. 1982-87 കാലത്ത് കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. 1980 ലും 1982 ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും വിമോചന സമരകാലത്തും ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു
RECENT NEWS
Advertisment