തിരുവനന്തപുരം: വൈദ്യുതിമന്ത്രി എം.എം. മണിക്ക് കോവിഡ്. ഇന്നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയുമായി അടുത്ത് ഇടപഴകിയവരോടും സ്റ്റാഫിനോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം.എം. മണി. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും വി.എസ്. സുനില്‍ കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഡിസ്ചാര്‍ജ് ആയി.കഴിഞ്ഞദിവസം പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിനും ബാലുശ്ശേരി എം എല്‍ എ പുരുഷന് കടലുണ്ടിക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.