Wednesday, July 2, 2025 3:19 pm

പേഴ്സും മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവ് ആണ് ഷാഫി പറമ്പില്‍ ; എം ഷാജര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഗുണ്ടകളുടെ നേതാവ് ആണ് ഷാഫി പറമ്പിലെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലിനെ ഈ നിമിഷം വരെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. ഒരു ക്രിമിനലിനെ മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചതും ഇപ്പോഴും സംരക്ഷിക്കുന്നതും യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെയാണെന്ന് എം ഷാജര്‍ പറഞ്ഞു. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പേഴ്സും മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവ് ആണ് ഷാഫി പറമ്പില്‍. അത്തരം ഒരു ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കള്‍ക്ക് ആവശ്യമില്ലെന്നും രൂക്ഷമായ ഭാഷയില്‍ ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എം ഷാജറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

യൂത്ത് കോണ്‍ഗ്രസ്സിന്റെ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് ഇപ്പോഴും നിഖില്‍ പൈലി എന്ന കൊലയാളി തന്നെയാണ്. ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലിനെ ഈ നിമിഷം വരെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. ഒരു ക്രിമിനലിനെ മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചതും ഇപ്പോഴും സംരക്ഷിക്കുന്നതും യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെയാണ്.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പേഴ്സും മൊബൈല്‍ ഫോണും എടുക്കാന്‍ മറന്നാലും കഠാര എടുക്കാന്‍ മറക്കാത്ത ഗുണ്ടകളുടെ നേതാവ് ആണ് ഷാഫി പറമ്പില്‍.
അത്തരം ഒരു ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കള്‍ക്ക് ആവശ്യമില്ല.
ഏക പക്ഷീയമായി കൊന്ന് തള്ളിയപ്പോഴും നാട്ടില്‍ സമാധാനം പുലരാന്‍ ക്ഷമയോടെ നിലകൊണ്ട പ്രസ്ഥാനത്തെ ആക്ഷേപിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് അസംബന്ധം വിളിച്ചു പറയുകയാണ്. വര്‍ത്തമാനകാല അനുഭവത്തില്‍ കണ്ണൂര്‍ ക്രമസമാധാന പാലനത്തില്‍ മാതൃകയാണ്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നാല്‍ അത്തരം സംഭവങ്ങളെ തള്ളി പറയാനും ഇനി ആവര്‍ത്തിക്കാതിരിക്കാനും നാട് ഒരുമിച്ചു നില്‍ക്കുകയാണ്. ഇത്തരം സമയത്ത് കുത്തിതിരിപ്പുമായി കണ്ണൂരില്‍ വന്ന് അഭ്യാസം കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ തലവന്‍ ശ്രമിക്കുകയാണ്. ആദ്യം ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം നേതാക്കളെ പുറത്താക്കി എന്ന് ഒരു വരിയെഴുതി പ്രസിദ്ധീകരിക്ക് പിന്നെ കൂടെ നടക്കുന്നവരുടെ അരയില്‍ കരുതിയ കത്തി എടുത്തു കളയു എന്നിട്ട് പോരെ ഷാഫിയുടെ അക്രമത്തിനെതിരായ കഥാപ്രസംഗം.

യുവാക്കളില്‍ വര്‍ധിച്ചു വരുന്ന അരാചകത്വ പ്രവണതകളെ ഇല്ലാതാക്കാന്‍ സമൂഹത്തോട് ഉത്തരവാദിത്വമുള്ള എല്ലാവരും മുന്നിട്ടിറങ്ങണം. ഡി വൈ എഫ് ഐ ഈ ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിക്കുകയുമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇതുനുള്ള പിന്തുണയും നല്‍കി വരുന്നുണ്ട്. സാമൂഹ്യ വിപത്തുകളെ ഒരുമിച്ചു പ്രതിരോധിക്കുവാന്‍ ആണ് ശ്രമിക്കേണ്ടത്, അവിടെ വന്ന് കുളം കലക്കാന്‍ ആണ് യൂത്ത് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഷാഫിയെയും കൂട്ടരെയും ഉപദേശിക്കാന്‍ പഴയ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന ആരെങ്കിലും മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...

പത്തനംതിട്ടയിലെ സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ ; അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

0
പത്തനതിട്ട : പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ...

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...