കോന്നി നിയോജക മണ്ഡലത്തില്‍ 55.55 കോടിയുടെ കിഫ്ബി പദ്ധതിക്ക് അംഗീകാരമായി : അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്കായി 55.55 കോടി രൂപ അനുവദിക്കാന്‍ കിഫ്ബി യോഗത്തില്‍ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് നിര്‍മാണത്തിനും കോന്നി ഗവ.മെഡിക്കല്‍ കോളേജ് വികസനത്തിനുമായാണ് തുക അനുവദിച്ചത്. റോഡ് നിര്‍മാണത്തിന് 36.83 കോടിയും മെഡിക്കല്‍ കോളേജ് വികസനത്തിന് 18.72 കോടിയുമാണ് അനുവദിച്ചത്.

അച്ചന്‍കോവില്‍- പ്ലാപ്പള്ളി റോഡ്
അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് മൂന്നു റീച്ചുകളിലാണ് പുനര്‍നിര്‍മാണം. തണ്ണിത്തോട് -ചിറ്റാര്‍ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്. 3.80 കിലോമീറ്റര്‍ ദൂരത്തില്‍ ഉറുമ്പിനി -വാലുപാറ റോഡ് രണ്ടാം റീച്ചും സീതത്തോട് പാലമാണ് മൂന്നാം റീച്ചില്‍ ഉള്‍പ്പെടുന്നത്.
വനത്തില്‍ കൂടി കടന്നു പോകുന്ന ഭാഗങ്ങളില്‍ റോഡിന് വീതി കൂട്ടി നിര്‍മിക്കേണ്ടതുണ്ട്.  അച്ചന്‍കോവില്‍-കല്ലേലി, തണ്ണിത്തോട് – ചിറ്റാര്‍ ഭാഗങ്ങളില്‍ വനം വകുപ്പ് അനുമതിയോടെയാണ് നിര്‍മാണം നടത്തുന്നത്. സീതത്തോട് പാലം ഉള്‍പ്പെടെ വനേതര മേഖലയിലെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയും. 10 മുതല്‍ 12 മീറ്റര്‍ വരെ വീതിയിലാവും റോഡ് നിര്‍മിക്കുക. ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിലാണ് റോഡ് നിര്‍മിക്കുക. കേരള സംസ്ഥാന റോഡ് ഫണ്ട് ബോര്‍ഡിന്റെ (കെ.ആര്‍.എഫ്.ബി) ചുമതലയിലാണ് റോഡ് നിര്‍മാണം നടത്തുന്നത്. ജില്ലയിലെ പ്രധാന റോഡായി അച്ചന്‍കോവില്‍- പ്ലാപ്പള്ളി മാറും. സീതത്തോട് പാലവും പദ്ധതിയുടെ ഭാഗമാണ്. ശബരിമല തീര്‍ഥാടകര്‍ക്കു പ്രയോജനകരമായ പാതയാണിത്.

കോന്നി ഗവ. മെഡിക്കല്‍ കോളേജ്
കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാനും മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം സ്ഥാപിക്കാനുമാണ് തുക അനുവദിച്ചത്.  ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള സാധന സാമഗ്രികള്‍ക്കുള്ള തുകയാണിത്. ഇത് യാഥാര്‍ഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ കൂടി ലഭ്യമാകും.
അത്യാഹിത വിഭാഗം 2.09 കോടി രൂപ, മാതൃ, നവജാത ശിശു സംരക്ഷണം ഉള്‍പ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡ്യുലാര്‍ ലാബ് 2.47 കോടി, 2 മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 1.4 കോടി, ഓപ്പറേഷന്‍ തീയറ്ററിനാവശ്യമായ മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സംവിധാനം 2.87 കോടി, ബ്ലഡ് ബാങ്ക് 1.15 കോടി, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഭാഗങ്ങള്‍ക്ക് 3.32 കോടി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ക്കായി 1.69 കോടി, ലെക്ചര്‍ ഹാള്‍, അനാട്ടമി മ്യൂസിയം എന്നിവയ്ക്കായി 1.7 കോടി എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങള്‍ക് അനുമതി ലഭിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളേജിന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായി. ഒപി, ഐപി, അത്യാഹിത വിഭാഗം എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിക്കായി പരിശോധന പൂര്‍ത്തിയായി. മതിയായ ജീവനക്കാരെ നിയമിച്ചു. കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 218.39 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന് പുറമേയാണ് ആദ്യ വര്‍ഷ ക്ലാസ് തുടങ്ങുന്നതിന് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നത്. മെഡിക്കല്‍ കോളേജ് വികസനത്തിനായി ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ പദ്ധതിക്ക് വേഗത്തില്‍ അംഗീകാരം ലഭിക്കുന്നതിന് സഹായകമായെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...