കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
കേസിൽ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതായി ശിവശങ്കർ നൽകിയ ഹർജിയിൽ പറയുന്നു.
അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ട്. എന്നാൽ തന്നെ പ്രതി ചേർക്കാൻ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകാൻ തയ്യാറാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.