Sunday, March 30, 2025 2:36 pm

സ്വര്‍ണക്കടത്ത് : ജയിലിലെത്തി ശിവശങ്കറിനെ അറസ്റ്റു ചെയ്ത് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽ നിന്നു 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റു ചെയ്തത്.

ശിവശങ്കറിനെ ജയിലിലെത്തി അറസ്റ്റു ചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കും അദ്ദേഹം താൽപര്യം കാട്ടിയതും സംബന്ധിച്ചു വ്യക്തവും ശക്തവുമായ തെളിവു ലഭിച്ചതായും അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായർ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ; ചൂടത്ത് ഉരുകി കെഎസ്ആർടിസി ചെങ്ങന്നൂർ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ

0
ചെങ്ങന്നൂർ : കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതോടെ തുറസ്സായ സ്ഥലത്ത് വെയിലേറ്റ്...

അഗ്നിബാധയെ തുടർന്ന് അടച്ച യാസ് വാട്ടർവേൾഡ് പ്രവർത്തനം പുനരാരംഭിച്ചു

0
അബുദാബി: വെള്ളിയാഴ്ച ഉണ്ടായ അഗ്നിബാധയെ തുടർന്ന് അടച്ച യാസ് വാട്ടർവേൾഡ് തുറന്നു....

8 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികൾക്ക് 9 വർഷം കഠിന തടവും പിഴയും

0
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എട്ട് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട്...

വേനൽക്കാല വാരാന്ത്യ സ്പെഷൽ ട്രെയിൻ ; ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

0
ബെംഗളൂരു : വിഷു, ഈസ്റ്റർ ആഘോഷത്തിന് നാട്ടിലേക്കു മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്നു...