കൊച്ചി : ലൈഫ്മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നല്‍കരുതെന്ന ഇ.ഡി. വാദം കോടതി അംഗീകരിച്ചു.കോഴയിടപാടിൽ പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യം ആവശ്യപ്പെട്ടത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത ഇഡി, ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി.
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
RECENT NEWS
Advertisment