റാന്നി : കഥാവശേഷനായ മലയാളത്തിന്റെ കഥാകാരനെ ഓർമ്മിക്കാനും അദ്ദേഹത്തെ കുറിച്ചുള്ള പത്രവാർത്തകൾ പഠന പ്രവർത്തനങ്ങളാക്കാനും വേറിട്ട പരിപാടികളുമായി റാന്നി ബി.ആർ.സി. നവംബർ 26ന് ഇറങ്ങിയ ഇ- പേപ്പറുകൾ, 27ന് ഇറങ്ങിയ പത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളത്തിലെ എല്ലാ പത്രങ്ങളും പ്രവർത്തനത്തിന് ഉപയോഗിച്ചു. റാന്നി ബിആർസിയിൽ നടന്ന ആസൂത്രണ യോഗത്തിൽ ബി.പി.സി ഷാജി എ. സലാം പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. എല്ലാ കുട്ടികളെയും പ്രവർത്തന പങ്കാളികളാക്കും. ഏകോപന ചുമതല വിദ്യാരംഗം സ്കൂൾ കോര്‍ഡിനേറ്റർമാർക്ക് നൽകും. കുട്ടികൾക്ക് നൽകേണ്ട പ്രവർത്തനങ്ങളെപ്പറ്റി അധ്യാപകർക്ക് ധാരണ ഉണ്ടാക്കാൻ ഓൺലൈൻ യോഗവും ഒപ്പം എം.ടി. അനുസ്മരണവും നടത്തും. തലക്കെട്ടുകളുടെ ഔചിത്യം എഴുതുക, കൊളാഷ് തയ്യാറാക്കുക, പ്രൊഫൈൽ തയ്യാറാക്കാം, ടൈം ലൈൻ, ജീവചരിത്രക്കുറിപ്പ്, ചിത്രരചന , കാരിക്കേച്ചർ, ഇഷ്ടമുള്ള ഗാനങ്ങൾ, പതിപ്പ് തയ്യാറാക്കൽ, പുസ്തകപ്രദർശനം, അധ്യാപകർക്ക് ആസ്വാദനക്കുറിപ്പ് മത്സരം, തുടങ്ങിയ വിവിധ പരിപാടികൾ എം.ടി. അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1