Thursday, July 3, 2025 8:35 pm

‘സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികള്‍’ ; പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ വെട്ടിലായി എം ഉമ്മര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ വെട്ടിലായി മഞ്ചേരി മുന്‍ എംഎല്‍എ എം ഉമ്മര്‍. കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രമാണ് ഉമ്മര്‍ സ്റ്റാറ്റസാക്കിയത്.

ബിജെപി അല്ല, സിപിഎം ആണ് മുഖ്യശത്രു. ‘സ്വാമി കുഞ്ഞാലി ഐസ്ക്രീമാനന്ദ തിരുവടികള്‍’ എന്നാണ് ചിത്രത്തിലെ പരാമര്‍ശങ്ങള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേര്‍ത്ത രീതിയിലാണ് ചിത്രം. വാട്‌സ്‌ആപ്പ് ഉപയോഗത്തില്‍ അറിവില്ലായ്മയുണ്ടെന്നും  സ്റ്റാറ്റസ് ആയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് എംഎല്‍എയുടെ വിശദീകരണം. അബദ്ധം മനസിലായി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം സ്റ്റാറ്റസ് നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആരോ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും എം എല്‍ എ വിശദീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മറിന് സീറ്റ് നിഷേധിച്ച്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ യു എ ലത്തീഫിനെയാണ് മത്സരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുമായി അകല്‍ച്ചയിലാണ് എം ഉമ്മര്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...