Saturday, May 4, 2024 11:17 am

ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ ബൂത്തില്‍ മുന്നിട്ടു നിന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ; അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ബൂത്തും ചതിച്ചു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പി പ്രസാദ് വിജയിച്ചെങ്കിലും ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്തതാണ് പാര്‍ട്ടിയില്‍ ചര്‍ച്ചയായത്. മന്ത്രി തിലോത്തമനെ മാറ്റിയായിരുന്നു ഇവിടെ പ്രസാദിന് സീറ്റ് നല്‍കിയത്. 547 വോട്ട് പ്രസാദിന് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ശരത്തിന് 560 വോട്ടാണ് കിട്ടിയത്.

മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി പ്രദ്യോതിന്റെ ബൂത്തിലും വോട്ട് കുറച്ചാണ് ലഭിച്ചത്. എസ് ശരതിന് ഇവിടെ 512 വോട്ട് കിട്ടിയപ്പോള്‍ പി പ്രസാദിന് 472 വോട്ട് മാത്രമെ ലഭിച്ചിള്ളൂ. മണ്ഡലത്തില്‍ സജീവമായില്ലെന്ന പേരിലും പാര്‍ട്ടിയുടെ അന്തസിന് ചേരാത്ത വിധം പ്രവര്‍ത്തിച്ചെന്നും ചൂണ്ടികാട്ടി മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സസ്‌പെസന്‍ഡ് ചെയ്തിരിക്കുകയാണ്. ആറ് മാസത്തേക്കാണ് നടപടി. അതിനിടെയാണ് ഫലം വന്നപ്പോള്‍ മന്ത്രിയുടെ ബൂത്തില്‍ പ്രസാദിന് വോട്ട് കുറഞ്ഞത്.

മണ്ഡലത്തില്‍ പ്രചാരണത്തില്‍ അലംഭാവം ഉണ്ടായെന്ന ലോക്കല്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരായ നടപടി. 7592 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചേര്‍ത്തലയില്‍ പ്രസാദിന്റെ വിജയം. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം 2011 ല്‍ നിലവില്‍ വന്ന ചേര്‍ത്തല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സിപിഐയാണ് വിജയിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി​ബി പി.​ജെ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

0
കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത്...

ടി ജി നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും ; നടപടി ശോഭാ സുരേന്ദ്രന്റെ പരാതിയിൽ

0
ആലപ്പുഴ: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാൾ...

മണികണ്ഠനാൽത്തറയിലെ കാത്തിരിപ്പുകേന്ദ്രം നിലംപൊത്താറായ നിലയിൽ

0
പന്തളം : ശബരിമല തീർഥാടകരടക്കം ധാരാളം ആളുകൾ ബസ് കയറാൻ കാത്തുനിൽക്കുന്ന...

സൂര്യയുടെ മരണം ; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

0
ഹരിപ്പാട്: പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ വിഷാംശം...