പി.എം. ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐയുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.എം. ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐയുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയെ അപഹസിച്ചുവെന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നും തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിലെ പ്രധാന പാർട്ടിയാണ് സിപിഐ. സിപിഐക്ക് ചില വിഷയങ്ങളിൽ ആശങ്കകൾ ഉണ്ടാകാമെന്നും അവ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

പി എം ശ്രീ ഉൾപ്പെടെയുള്ള കേന്ദ്രം നൽകുന്ന പദ്ധതി കേരളത്തിൽ ലഭിക്കണമെന്ന് സിപിഐഎം ആഗ്രഹിക്കുന്നുവെങ്കിലും, കേന്ദ്രം പല നിബന്ധനകൾ ചുമത്തുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആ നിബന്ധനകളെയാണ് സിപിഐഎം എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യം പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിരുന്നു. നയപരമായ നിലപാടോടെയാണ് സിപിഐഎം മുന്നോട്ട് പോകുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...