ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാജ്യത്തെ യുവജനങ്ങളും വിദ്യാർഥികളും നടത്തിയ പോരാട്ടമാണ് ഈ രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ യുവജന വിഭാഗം പുതിയൊരു അധ്യായമാണ് എഴുതിയതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആർ.എസ്.എസ്–ബി.ജെ.പി നേതൃത്വം ദേശവിരുദ്ധമെന്ന മുദ്രകുത്തിയും കേസുകളിലൂടെയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തുടനീളം വലിയ ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ വിദ്യാർഥി പ്രക്ഷോഭത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ സമരത്തോട് അകലം പാലിച്ചിരുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കും പിന്നീട് ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കേണ്ട സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി സംഘടനയായ CJP രാജ്യവ്യാപകമായി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചതെന്നും, ജനാധിപത്യപരമായ പോരാട്ടത്തിന്റെ വിജയമാണ് ഇപ്പോൾ രാജ്യം കണ്ടതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...