Friday, December 20, 2024 9:57 am

പിണറായിയിലെ ബിജെപി പ്രവര്‍ത്തകന്റെ മരണം ; കലാപമുണ്ടാക്കാന്‍ നീക്കമെന്ന് എം.വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ബിജെപി പ്രവര്‍ത്തകന്റെ ഹൃദയസ്തംഭനം മൂലമുണ്ടായ മരണത്തെ സിപിഎം കൊലപാതകമാണെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന നാട്ടില്‍ കലാപം അഴിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. ജൂലൈ 25 ന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ പാനുണ്ട സ്വദേശി ജിംനേഷ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

ആശുപത്രി രേഖ പ്രകാരം ജിംനേഷിന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗം ഉണ്ടായപ്പോള്‍ ഇ.സി.ജി. അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയെങ്കിലും പുലര്‍ച്ചെ 3.45 ന് മരണപ്പെടുകയാണ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച്‌ മരണ കാരണം ഹൃദയസ്തംഭനമാണെന്നും ദേഹത്ത് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നുമാണ്. വസ്തുത ഇതായിരിക്കെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത് സി.പി.ഐ.(എം) പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നുമാണ്.

ജൂലൈ 24 ഞായറാഴ്ച പാനുണ്ട യു.പി സ്കൂളില്‍ ബാലസംഘം ഏരിയ സമ്മേളനമായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി അലങ്കരിച്ച കൊടിതോരണങ്ങള്‍ മദ്യപിച്ചെത്തിയ ഒരുസംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ രാവിലെ 8 മണിക്ക് നശിപ്പിക്കുകയുണ്ടായി. നശിപ്പിച്ച സ്ഥലത്തു തന്നെ വീണ്ടും പുതിയ കൊടി സ്ഥാപിച്ചു. രാവിലെ 11 മണിക്ക് അതേ സംഘം രണ്ടാമതും കൊടി നശിപ്പിച്ചു. സമ്മേളനം സമാധാന പരമായി നടക്കേണ്ടതിനാല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ യാതൊരു സംഘര്‍ഷവും ഉണ്ടാക്കിയില്ല.

സമ്മേളനം വൈകുന്നേരം 5 മണിക്ക് അവസാനിച്ചപ്പോള്‍ വീണ്ടും ബി.ജെ.പി ക്രിമിനല്‍ സംഘം അക്രമം സംഘടിപ്പിക്കുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ ഏകപക്ഷീയമായ അക്രമത്തെ മറച്ചു പിടിക്കാനും ഹൃദയസ്തഭനം മൂലമുണ്ടായ മരണത്തെ കൊലപാതകമാക്കി മാറ്റി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബി.ജെ.പി നേതൃത്വം പരിശ്രമിച്ചത്. ആ നീക്കമാണ് ആശുപത്രി രേഖകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മൂലം പൊളിഞ്ഞത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്ഒജി കമാന്‍ഡോ വിനീതിന്‍റെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പോലീസ് അസോസിയേഷൻ

0
തിരുവനന്തപുരം : എസ്ഒജി കമാന്‍ഡോ വിനീതിന്‍റെ ആത്മഹത്യയിൽ പ്രമേയവുമായി കേരള പോലീസ്...

ജി സുധാകരനോടുള്ള സിപിഐഎം അവഗണനയില്‍ രൂക്ഷ വിമര്‍ശനവുമായി ഷീബ രാകേഷ്

0
അമ്പലപ്പുഴ : ജി സുധാകരനോടുള്ള സിപിഐഎം അവഗണനയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവം ; അന്വേഷണം ഊര്‍ജിതമാക്കി

0
കൊച്ചി : എറണാകുളം കാക്കനാട് ഇൻഫോപാക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം...