അമിതവേഗം ചോദ്യം ചെയ്തെന്ന് ആരോപിച്ച്‌ മര്‍ദ്ദനം ; ഏഴുപേര്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍: കാര്‍ അമിതവേഗത്തില്‍ ഓടിച്ചത് ചോദ്യം ചെയ്തവരുടെ കൂട്ടത്തിലുണ്ടെന്ന് ആരോപിച്ച്‌ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ 7 പേര്‍ പോലീസ് പിടിയില്‍. അങ്ങാടിക്കല്‍ മുണ്ടയ്ക്കല്‍ തെക്കേതില്‍ ജയപ്രകാശിനാണ് (39) ആക്രമണത്തിന് ഇരയായത്. ഇടത്തിട്ട കളത്തില്‍ തെക്കേതില്‍ അഭിഷേക് (23), വിളയില്‍ വീട്ടില്‍ വിനു വിത്സന്‍ (20), വിളയില്‍ പടിഞ്ഞാറ്റേതില്‍ അരവിന്ദ് (23), കാക്കത്താനത്ത് വിളയില്‍ അമല്‍ (22), പന്തളം തെക്കേക്കര പാറക്കര തട്ടയില്‍ ആലുവിള വീട്ടില്‍ വിശാഖ് (23), ഓമല്ലൂര്‍ നെടുമ്പള്ളില്‍ ആറ്റരികം വീട്ടില്‍ വിശാല്‍ (22), ഇടത്തിട്ട ഉമേഷ് ഭവനം വീട്ടില്‍ ഉമേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 8ന് അങ്ങാടിക്കലിലാണ് സംഭവം. പ്രതികള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച്‌ പോയത് നാട്ടുകാര്‍ ചോദ്യം ചെയ്തതായി പറയുന്നു. ഏതാനും സമയം കഴിഞ്ഞ് തിരികെയെത്തിയ സംഘം ജയപ്രകാശിനെ വീടിനു വെളിയിലേക്കു വിളിച്ചു വരുത്തി കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച്‌ പരുക്കേല്‍പ്പിക്കുകയായാരുന്നു. ഇയാളുടെ നെറ്റിക്കും മുറിവുണ്ട്. അമിത വേഗം ചോദ്യം ചെയ്തവരുടെ കൂട്ടത്തില്‍ ജയപ്രകാശും ഉണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...