മസ്കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ വര്‍ദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : മസ്കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ വര്‍ദ്ധിപ്പിച്ചു. മസ്കറ്റില്‍ നിന്ന് കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിവാരം 10 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് ഒന്നിനും ഒക്ടോബര്‍ 29നും ഇടയില്‍ ഈ സേവനങ്ങള്‍ ലഭ്യമാകും. അന്താരാഷ്ട്ര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ഞങ്ങളുടെ സമഗ്രമായ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ സേവനങ്ങള്‍ വിപുലീകരിക്കുകയാണെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ്, ഏഷ്യ -പസഫിക് സെയില്‍സ് വൈസ് പ്രസിഡന്റ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഹര്‍ത്തി പറഞ്ഞു.

മസ്കറ്റില്‍ നിന്ന് എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ 122 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആഴ്ചയില്‍ 18 അധിക സര്‍വീസുകളും ഉണ്ടാകും. ഡല്‍ഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 10 വിമാനങ്ങളും ബെംഗളൂരു, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് വിമാനങ്ങളും ഗോവയിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും സര്‍വീസ് നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....