ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ കയൽവിഴിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.കെ.അഴ​ഗിരിയുടെ മകളുമായ കയൽവിഴി അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ബിഐ ബാങ്ക് മാനേജരെ മർദിച്ച കേസിലാണ് കയൽവിഴിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും പോലീസിനെ അറിയിക്കാതെ ചെന്നൈ വിട്ട് പോകരുതെന്നും നിർദേശം നൽകിയശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് എസ്ബിഐ അഡയാർ ശാഖ മാനേജരെ കയൽവിഴി മർ​​ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് പോലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഡയാറിൽ കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എസ്ബിഐ ശാഖയും പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റിന് തകരാറുള്ള കാര്യം നേരത്തേ എസ്ബിഐ മാനേജർ കെട്ടിടത്തിന്റെ ചുമതലയുള്ളവരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിലെത്തിയ കയൽവിഴിക്ക് മുന്നിലും മാനേജർ ലിഫ്റ്റിന്റെ പ്രശ്നം അവതരിപ്പിച്ചത്. എന്നാൽ മാനേജരുമായി സംസാരിക്കുന്നതിനിടെ കയൽവിഴി പ്രകോപിതയാവുകയും മാനേജരുടെ മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...