ഡല്‍ഹി : കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി എം വി ശ്രേയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.10 ഓടൊണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
ശ്രേയാംസ് കുമാര്‍ ഉള്‍പ്പെടെ പതിനെട്ട് അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തെരഞ്ഞെടുക്കപ്പെട്ട ചില എം.പിമാര്‍ കഴിഞ്ഞ മാസം രാജ്യസഭ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബാക്കിയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.