തിരുവനന്തപുരം : എൻ.എസ്.എസിന്‍റെ നാമജപ പ്രതിഷേധത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മറ്റ് ഉദ്ദേശങ്ങളോടു കൂടിയാണ് ശബരിമല ചർച്ചയാക്കുന്നത്. സാക്ഷര കേരളത്തിൽ ഇത് ആശങ്കയുണ്ടാക്കില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പലരും ഇതിന് ശ്രമിച്ചതാണ്. ശബരിമല വിഷയത്തിൽ പ്രതിപക്ഷം പക്വതയും സമചിത്തതയും കാണിയ്ക്കണമെന്നും ബേബി പറഞ്ഞു. രമേശ് ചെന്നിത്തല കെ.എസ്.യു പ്രസിഡന്‍റില്‍ നിന്ന് വളർന്നിട്ടില്ലെന്നും എം.എ ബേബി കുറ്റപ്പെടുത്തി.
ശബരിമല ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ; എൻ.എസ്.എസിന്‍റെ നാമജപ പ്രതിഷേധത്തിനെതിരെ എം.എ ബേബി
RECENT NEWS
Advertisment