ചങ്ങനാശേരി നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളിക്കു യുവാവിന്റെ ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : നഗരസഭാ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കാന്‍ ശ്രമിച്ചതു തടയാന്‍ എത്തിയ ശുചീകരണ വിഭാഗം തൊഴിലാളിക്കു യുവാവിന്റെ ക്രൂരമര്‍ദനം. തൃക്കൊടിത്താനം പ്രിയദര്‍ശിനി വീട്ടില്‍ സെല്‍വരാജിനാണു (55) മര്‍ദനമേറ്റത്. മൂക്കിനു ഗുരുതരമായി പരുക്കേറ്റ സെല്‍വരാജിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. നഗരസഭാ കാര്യാലയത്തില്‍ അതിക്രമിച്ചു കയറിയ ആളെ സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്തു. ഇതില്‍ കുപിതനായ ആള്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതു കണ്ട് ഓടിയെത്തിയതാണ് സെല്‍വരാജ്.

പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് ആക്രമിക്കുകയായിരുന്നെന്നും മര്‍ദിച്ച ആളെ കണ്ടാല്‍ തിരിച്ചറിയാമെന്നും സെല്‍വരാജ് പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടിച്ചെടുത്ത ബോര്‍ഡുകള്‍ നഗരസഭയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് എടുത്തു കൊണ്ടു പോകുന്നതിനാണു യുവാവ് എത്തിയതെന്നാണു സംശയിക്കുന്നത്. പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...