ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് എം എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ല. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ആയിഷാ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു. മൂന്നുതവണ എംഎൽഎയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അയിഷാ പോറ്റിക്ക് പാർട്ടി നൽകിയ അവസരങ്ങൾ എടുത്ത് പറഞ്ഞ് എം എ ബേബി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇത്. എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഐഎം ആണ്.

പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നുവെന്ന് എം എ ബേബി പറഞ്ഞു. ഐഷാ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്ന് എംഎ ബേബി പറഞ്ഞു. കേരള കോൺ​ഗ്രസ് എം മുന്നണിവിടുമെന്ന വാർത്തകളിലും എം എ ബേബി പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം എന്ന നിലപാട് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ഉണ്ടായാൽ ജോസ് കെ മാണി തന്നോട് പറയുന്ന ആളാണെന്ന് എം എ ബേബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....