ആലപ്പുഴ : ആലപ്പുഴ ലഹരിക്കടത്ത് ഉള്‍പ്പെടെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഉപ്പ് തിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്നും നിലവില്‍ എടുത്തിരിക്കുന്നത് പ്രാരംഭ നടപടിയാണെന്നും എംഎ ബേബി പറഞ്ഞു. ആലപ്പുഴ മാരാരികുളത്തെ സിപിഐഎം ഭവനസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎ ബേബി. പാര്‍ട്ടിക്ക് നിരക്കാത്ത ജീവിതശൈലിയുമായി ആര് മുന്നോട്ട് പോയാലും ശക്തമായ നടപടിയെടുക്കും. ഒരുപാട് വൈകല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. അത് പാര്‍ട്ടിയേയും ബാധിച്ചെന്ന് വരാം. പാര്‍ട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എംഎ ബേബി പറഞ്ഞു.
നേതാക്കളേയും പാര്‍ട്ടിയേയും കുറിച്ച് ജനങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്നും എംഎ ബേബി പറഞ്ഞു. പരാതികളെല്ലാം ഗൗരവത്തോടെയാണ് കാണുന്നത്. മറ്റ് പ്രശ്‌നങ്ങളെല്ലാം കുട്ടനാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എംഎ ബേബി പറഞ്ഞു. അതേസമയം ലഹരിക്കടത്തില്‍ പിടികൂടിയ സിപിഐഎം കൗണ്‍സിലര്‍ ഷാനവാസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. തന്‍റെ വാഹനം വാടകയ്ക്ക് കൊടുത്തപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ചൂണ്ടികാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടെ കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ നല്‍കുന്ന വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.