ചെങ്ങന്നൂര്‍: മാന്നാറില്‍ കോണ്‍ഗ്രസ് അംഗത്തിന്‍റെ വോട്ടില്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സ്വന്തമാക്കി.കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍ ശ്രദ്ധേയത്തിന്‍റെ വോട്ടിലാണ് എല്‍.ഡി.എഫ് വിജയം. 18 അംഗ സമിതിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുകയും 9 അംഗങ്ങളുള്ള യു ഡി.എഫ് 2015ലെ പോലെ അധികാരത്തിലേറുമെന്ന് വിശ്വസിക്കു കയും ചെയ്തിരുന്നു.
ടി.വി രത്നകുമാരിയാണ് ഒന്‍പത് വോട്ടുകള്‍ നേടി പ്രസിഡന്‍റായത്. യു.ഡി.എഫിലെ രാധാമണി ശശീന്ദ്രന് എട്ട് വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയുടെ ഏക അംഗം എസ്.ശാന്തിനി വോട്ട് അസാധുവാക്കി.