പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസില്‍ പതിനാലാം സാക്ഷിയും കൂറ് മാറി. ആനന്ദനാണ് കോടതിയില്‍ മൊഴി മാറ്റിയത്. കേസില്‍ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദന്‍. കേസിലെ സാക്ഷികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവുണ്ടായിരുന്നു. പാലക്കാട് ജില്ലാ ജഡ്ജി ചെര്‍മാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നല്‍കുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നല്‍കാനും തീരുമാനമായിരുന്നു.
അട്ടപ്പാടി മധു കേസ് : പതിനാലാം സാക്ഷിയും കൂറ് മാറി
RECENT NEWS
Advertisment