കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി. എൻ സി ബിയിൽ നിന്ന് കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ലഹരി ഇടപാടുകളുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയം. എഡിസനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കോടികളാണ് ലഹരി ഇടപാടിലൂടെ എഡിസൺ സമ്പാദിച്ചത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി കഴിഞ്ഞ ദിവസം എൻ സി ബി രംഗത്തെത്തിയിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികൾ എന്ന് നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ. എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും മൂവാറ്റുപുഴയിലെ എൻജിനിയറിങ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്.

2019 മുതൽ ഡിയോൾ രാജ്യാന്തര തലത്തിൽ ലഹരി ഇടപാടുകൾ നടത്തിയിരുന്നു. മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ബിടെക് പഠനം ഒരേ ക്ലാസ്സിൽ ഇരുന്ന് പൂർത്തിയാക്കിയവരാണ് എഡിസൻ ബാബുവും കെ വി ഡിയോളും അരുൺ തോമസും. പഠനം പൂർത്തിയാക്കി എഡിസൺ മുംബൈയിലും പൂനെയിലും ജോലി ചെയ്തപ്പോൾ 2019 മുതൽ തന്നെ ഡിയോൾ ലഹരി ഇടപാടുകൾ തുടങ്ങി. ഓസ്ട്രേലിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മാരക ലഹരി മരുന്നായ കെറ്റാമൈൻ എത്തിച്ചു. തന്റെ സാമ്പത്തിക വളർച്ച കാണിച്ചുകൊടുത്താണ് ഉറ്റ സുഹൃത്തായ എഡിസനെയും ഡിയോൾ ലഹരി വലയിൽ എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...