കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ഡി.സി.സി. അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ജോസ് കുറ്റ്യാനി. 1980, 1982 വർഷങ്ങളിൽ ഇടുക്കി മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയിൽ എത്തിയിട്ടുണ്ട്. നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന അദ്ദേഹം സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധനായിരുന്നു. ദേശീയതലത്തിൽ അടക്കം സഹകരണ പ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































