അട്ടപ്പാടി മധു വധക്കേസ് ; വിചാരണ അന്തിമഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടി മധുവധക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക്. 122 സാക്ഷികളുളള കേസില്‍ ഭൂരിഭാഗം പേരെയും ഇതിനോടകം കോടതി വിസ്തരിച്ചു. 26 പേര്‍ കൂറുമാറിയ കേസില്‍ രണ്ട് പേര്‍ ഇന്നലെ മൊഴി തിരുത്തി പറഞ്ഞത് പ്രോസിക്യൂഷന് അനുകൂലമാകും. ഇനി 25നാണ് കേസില്‍ വിചാരണ നടക്കുക.
ഇന്നലെ കേസിലെ 18ാം സാക്ഷി കാളിമൂപ്പനും 19ാം സാക്ഷി കക്കിയുമാണ് കോടതിയില്‍ പോലീസിന് നല്‍കിയ അതേ മൊഴി ആവര്‍ത്തിച്ചത്. ജൂണില്‍ വിസ്തരിച്ചപ്പോള്‍ ഇരുവരും കൂറുമാറിയിരുന്നു. പ്രതികളെ ഭയന്നാണ് മൊഴിമാറ്റിയതെന്നാണ് കക്കി കോടതിയില്‍ പറഞ്ഞത്. പ്രതികള്‍ മധുവിനെ കാട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് പോരുന്നത് കണ്ടുവെന്നാണ് കക്കി മൊഴി നല്‍കിയിരുന്നത്.

ദൃക്സാക്ഷി വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസിലെ 11 പ്രതികള്‍ക്ക് കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം നല്‍കുകയും ചെയ്തു. മധുവിന്റെ കുടുംബത്തേയും സാക്ഷികളേയും നേരില്‍ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നതടക്കമുളള ഉപാധികളോടെയാണ് ജാമ്യം. മധു കൊല്ലപ്പെടുമ്പോള്‍ അഗളിയില്‍ സ്റ്റേഷന്‍ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ കോടതി വിസ്തരിക്കും. 122 സാക്ഷികളുളള കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...