Wednesday, May 14, 2025 9:52 pm

തോല്‍ക്കണം എല്‍.ഡി.എഫ് ; തൃക്കാക്കരയില്‍ ഇടതിനെതിരെ മദ്യ നിരോധന സമിതി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരഞ്ഞെടുപ്പ് പോരാട്ടം ഉച്ചസ്ഥായിയിലാണ് തൃക്കാക്കരയില്‍. അവിടെ വേറിട്ട ശബ്ദം കേള്‍പ്പിക്കുകയാണ് മദ്യനിരോധന സമിതി. മദ്യനയത്തിലൂടെ മദ്യപരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ ആരായാലും അവര്‍ക്കെതിരെ തങ്ങള്‍ പോരാടും എന്നതാണ് സമിതിയുടെ നിലപാട്. ‘തോല്‍ക്കണം എല്‍.ഡി.എഫ് തൃക്കാക്കരയില്‍ തോല്‍പ്പിക്കണം സജ്ജനങ്ങള്‍ എല്‍ഡിഎഫിനെ’ എന്നതാണ് മുദ്രാവാക്യം.

മദ്യനിരോധന സമിതിയുടെ മേല്‍വിലാസത്തില്‍ പത്തിലേറെ വയോധികരാണ് തൃക്കാക്കര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഇപ്പോള്‍ സഞ്ചരിക്കുന്നത്. നേതൃത്വം നല്‍കാന്‍ സമിതിയുടെ സംസ്ഥാന പ്രസിഡന്റും കൂട്ടായ്മയുടെ ക്യാപ്റ്റനുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനുണ്ട്. ഫാ.വര്‍ഗ്ഗീസ് മുഴുത്തേറ്റാണ് സംസ്ഥാന രക്ഷാധികാരി.

‘എപ്പോഴൊക്കെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും അപ്പോഴൊക്കെ മദ്യവ്യാപനം നടക്കാറാണ് പതിവ് കേരളത്തില്‍. വിശേഷിച്ചും രണ്ടുതവണയായി പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യനിരോധനമല്ല, ജനങ്ങളെ ബോധവത്കരിച്ച്‌ ലഹരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കേട്ട് ആളുകള്‍ വോട്ടുചെയ്തു. നിരോധനം വേണ്ട, രക്ഷപ്പെട്ടാല്‍ മതിയല്ലോ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ആറുകൊല്ലം കൊണ്ട് ഉമ്മന്‍ ചാണ്ടി പോകുമ്പോള്‍, 29 ബാറുകള്‍ ആയിരുന്നത് ഇപ്പോള്‍ 689 ആയി. രണ്ടാമത് ഉമ്മന്‍ ചാണ്ടി അടപ്പിച്ച മദ്യശാലകള്‍ ഒക്കെ തുറന്നു. മൂന്നാമതായി കൊല്ലം തോറും 10 ശതമാനം മദ്യഷാപ്പ് അടയ്ക്കാമെന്ന നിലയില്‍, ഉമ്മന്‍ ചാണ്ടി അടപ്പിച്ച ഷാപ്പും തുറന്നു, ആ വ്യവസ്ഥയും മാറ്റി. നാലാമത് വിദ്യാലയ-ദേവാലയ ദൂരപരിധി അട്ടിമറിച്ചു. 50 മീറ്റര്‍ വരെ രവി പിള്ളയുടെ ബാറ് കൊണ്ടുവെയ്ക്കാം. അതുകൊണ്ട്  കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനമെങ്കിലും വോട്ട് കൂടുതല്‍ കിട്ടിയാല്‍ ആ അഹന്തയ്ക്ക് പിണറായി പറയും, കെ റെയിലിനും മദ്യവ്യാപനത്തിനും തൃക്കാക്കര അനുകൂലമെന്ന്. അതുകൊണ്ട് ഇവിടുത്തെ ജനതയ്ക്ക് ഒരുകൈത്തെറ്റ് പറ്റരുത്’, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ധര്‍മത്തിലും ആത്മാവിന്റെ മാര്‍ഗത്തിലും ദീനിലും ഉറപ്പുള്ള ഒരു സത്യവിശ്വാസിയും മദ്യ വ്യാപന രാഷ്ടീയക്കാര്‍ക്ക് വോട്ടുചെയ്യില്ല. മദ്യം ഇത്തരം എല്ലാ ആത്മബോധത്തെയും തകര്‍ത്ത് എല്ലാ വിധ അധര്‍മങ്ങളും വളര്‍ത്തുന്ന പൈശാചികവസ്തുവാണെന്ന് അത്തരം വിശ്വാസികള്‍ക്ക് ബോധ്യമുണ്ടെന്നും ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ തൃക്കാക്കരയില്‍ പറഞ്ഞു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ല, സ്‌കൂളുകളാണെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് 661 ബാറുകളാണ് പുതുതായി അനുവദിച്ചതെന്ന് മദ്യനിരോധന സമിതി സംസ്ഥാന രക്ഷാധികാരി ഫാ.വര്‍ഗ്ഗീസ് മുഴുത്തേറ്റ് പറഞ്ഞു. മദ്യക്കടകള്‍ ആവശ്യാനുസരം എവിടെയും അനുവദിക്കാനാണ് പുതിയ ഉത്തരവ്.

മദ്യം വലിയൊരു സാമൂഹിക വിപത്താണെന്നും അതിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്നും പ്രഖ്യാപിച്ച്‌ അധികാരത്തിലേറിയ ഇടതുമുന്നണി കടുത്ത വാഗ്ദാന ലംഘനവും വഞ്ചനയും ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാടെങ്ങും മദ്യം കുത്തിയൊഴുക്കി കുടുംബം തകര്‍ക്കുന്ന ഇടത് സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തണമെന്നും ഫാ.വര്‍ഗ്ഗീസ് മുഴുത്തേറ്റ് ആവശ്യപ്പെട്ടു.

ഇടുക്കിയില്‍ നിന്നുള്ള വിന്‍സന്റ് മാളിയേക്കലും ആലപ്പുഴയില്‍ നിന്നുള്ള കൈമള്‍ കരുമാടിയും തൃശ്ശൂരില്‍ നിന്നുള്ള കെ.എ. ഗോവിന്ദനും ആന്റണി പന്തല്ലൂക്കാരനുമടക്കം പത്തിലേറെ വയോധികരാണ് കൂട്ടായ്മയുടെ ഭാഗമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദിവസം, ആറേഴ് കവലയോഗങ്ങളും വിവിധ സ്ഥലങ്ങളില്‍ ലഘുലേഖ വിതരണവുമൊക്കെ നടത്തും. വയോധികര്‍ക്ക് പിന്തുണയുമായി ഏതാനും സ്ത്രീകളും ഇവര്‍ക്ക് പിന്തുണയുമായുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പട്ടം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

0
കണ്ണൂര്‍: മലപ്പട്ടം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെപിസിസി...

പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് എഐസിസിയുടെ താക്കീത്

0
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന്...

രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌

0
ന്യൂ ഡൽഹി: രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌. മുതിർന്ന...

കൊറ്റനാട് പഞ്ചായത്തില്‍ ഉപാധിരഹിത പട്ടയം നല്‍കണം : സി.പി.ഐ

0
വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ...