ശ്രീരാമനും ഹിന്ദുമതത്തിനുമെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ; കേസ് റദ്ദാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ശ്രീരാമനും ഹിന്ദുമതത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ടതിനെത്തുടര്‍ന്നുണ്ടായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി മധ്യപ്രദേശ് ഹൈക്കോടതി. മുഹമ്മദ് ബിലാല്‍ എന്നയാളാണ് ശ്രീരാമനും ഹിന്ദുമതത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. രണ്ട് ദിവസം മുമ്പ് ചിലര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യുകയും അപകീര്‍ത്തികരമായ പോസ്റ്റ് അപ്‌ലോഡ് ചെയ്യുകയുമായിരുന്നുവെന്ന് ബിലാല്‍ കോടതിയെ അറിയിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. പരാതി നല്‍കിയ ആളിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്‍ ശ്രമിച്ചതെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ജസ്റ്റിസ് ജി എസ് അലുവാലിയ നിരീക്ഷിച്ചു. മാത്രമല്ല എഫ്‌ഐആറിലെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ കാരണം പരാതിക്കാരന്‍ ഹര്‍ജിക്കാരനോട് ചോദിച്ചിരുന്നതായി എഫ്‌ഐആറില്‍ നിന്ന് വ്യക്തമാണെന്നും എന്നാല്‍ പരാതിക്കാരനെ വീണ്ടും കടന്നാക്രമിക്കുകയാണ് ഹര്‍ജിക്കാരന്‍ ചെയ്തതെന്നും കോടതി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...