പൊട്ടിട്ട് വന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കയറ്റിയില്ല ; പരാതി

For full experience, Download our mobile application:
Get it on Google Play

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പൊട്ടിട്ട് സ്‌കൂളില്‍ വന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഇന്‍ഡോറിലെ ശ്രീ ബാലവിജ്ഞാന്‍ ശിശുവിഹാര്‍ ഹൈസെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പൊട്ടിട്ട് സ്‌കൂളില്‍ വന്ന വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ശിക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊട്ടിട്ട് വരുന്നത് ഇനിയും ആവര്‍ത്തിച്ചാല്‍ ടിസി (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി ഒരു വിദ്യാര്‍ത്ഥി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മംഗളേഷ് വ്യാസാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥന്‍ ഉറപ്പുനല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...