Thursday, July 3, 2025 11:27 pm

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. അദ്ദേഹത്തിന്റെ മകന്‍ അശോതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.

ഗുരതരാവസ്ഥയില്‍ ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലാല്‍ജി ടണ്ഠന്‍. ശ്വാസകോശ പ്രശ്‌നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നിലവഷളായത്.

യുപി രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ ലാല്‍ജി ടണ്ഠന്‍ കല്യാണ്‍ സിങ്, മായാവതി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്‌. ബിഹാര്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു. 2009-ല്‍ ലഖ്‌നൗവില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അശോതോഷ് ടണ്ഠന്‍ അടക്കം മൂന്ന് മക്കളാണുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...