Thursday, May 23, 2024 9:35 am

തിരുവല്ല എലൈറ്റ് ഹോട്ടലില്‍ അനധികൃതമായി താമസിച്ചിരുന്ന 55 ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നഗരഹൃദയത്തിലെ കെ.ജി.എ എലൈറ്റ് ബാര്‍ ഹോട്ടലില്‍  അനധികൃതമായി താമസിച്ച 55 ഇതരസംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ താമസിച്ചിരുന്നവരും  നഗരവാസികളും ആശങ്കയിലായി. 55പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നതെങ്കിലും ഇവരില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിക്കുവാനുള്ള സാധ്യത ഏറെയാണ്‌. ഒപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഹോട്ടല്‍ ജീവനക്കാരും ആശങ്കയിലാണ്. പത്തനംതിട്ട മീഡിയാ മാത്രമാണ് ഈ സംഭവം വിശദമായ വാര്‍ത്തയോടെ പുറത്തു കൊണ്ടുവന്നത്.

ജൂലൈ 6 ന് എത്തിയ ഇവരുടെ ക്വാറന്റയിന്‍ കാലാവധി ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത് അവസാനിപ്പിക്കുവാന്‍ കഴിയുകയുള്ളൂ. ഇവര്‍ താമസിച്ചിരുന്ന സമയത്ത് നിരവധിപേര്‍ ഹോട്ടലില്‍ വന്നുപോകുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. സിനിമാ നടന്‍ ധര്‍മ്മജനും ഇവിടെ താമസിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്ന കാര്യം ഹോട്ടല്‍ ജീവനക്കാര്‍ മനപൂര്‍വം മൂടിവെച്ചിരുന്നു. അതുകൊണ്ടുതന്നെ നിരവധിപേര്‍ ഇവിടുത്തെ ബാറില്‍ ഉള്‍പ്പെടെ വന്നുപോയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ച്  ഉത്തര്‍ പ്രദേശില്‍ നിന്നും വന്ന 55 തൊഴിലാളികളെ തിരുവല്ല എലൈറ്റ് ബാര്‍ ഹോട്ടലില്‍ താമസിപ്പിച്ചത്  സമൂഹത്തിലെ ചില ഉന്നതരുടെ ഇടപെടല്‍ മൂലമാണ്. ആരോരുമറിയാതെ ഇവര്‍ ഇവിടെ താമസിച്ചത് ആറു ദിവസമാണ്.  ബിലിവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ തിരുവല്ല കുറ്റപ്പുഴയില്‍ പണിയുന്ന ഷോപ്പിംഗ്‌ മാളിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് ഇവര്‍. ഒരു കോണ്‍ട്രാക്ടര്‍ മുഖേനയാണ് ഇവരെ മാളിന്റെ പണിക്ക് ബിലിവേഴ്സ് ചര്‍ച്ച് അധികൃതര്‍ ഇവരെ ഏര്‍പ്പാടാക്കിയത്. ഇവര്‍ക്ക് പാസ്സ് നല്‍കിയിരിക്കുന്നത്  ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എന്നത് ഈ സംഭവത്തിലുള്ള ഉന്നത ബന്ധം വ്യക്തമാക്കുന്നു. വിവരം അറിഞ്ഞ് തിരുവല്ല നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാര്‍  ഹോട്ടലില്‍ എത്തിയതോടെ  ഇവരെ ഇവിടെനിന്നും മാറ്റിയിരുന്നു.

തിരുവല്ല എലൈറ്റ്  പഞ്ച നക്ഷത്ര ഹോട്ടല്‍ ക്വാറന്റൈന്‍ കേന്ദ്രമായി സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്നവര്‍ക്ക് പണം നല്‍കി സേവനം നല്‍കുന്നതിനാണ് ഇവ ഏറ്റെടുത്തത്. ഇത് ബാര്‍ ഹോട്ടല്‍ ആയതിനാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇത് ക്വാറന്റൈന്‍ കേന്ദ്രമായി ഉപയോഗിക്കുകയുള്ളൂ. എന്നിരുന്നാലും അധികൃതരുടെ അനുമതിയോടുകൂടി മാത്രമേ ഇവിടെയുള്ള മുറികളില്‍  മറ്റുള്ള താമസക്കാരെ പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ അധികൃതരെ അറിയിക്കാതെ രഹസ്യമായാണ്  ഇതര സംസ്ഥാനത്തു നിന്നും എത്തിയ തൊഴിലാളികള്‍ക്ക്  ഈ ഹോട്ടലില്‍ ക്വാറന്റൈന്‍ സൗകര്യം നല്‍കിയത് പണം ഉദ്ദേശിച്ചാണെന്ന് വ്യക്തമാണ്.

എലൈറ്റ് ഹോട്ടലില്‍ ഇവരെ അനധികൃതമായി താമസിപ്പിക്കുമ്പോള്‍ കോവിഡ്‌ പ്രൊട്ടോക്കോളോ ക്വാറന്റൈന്‍ നടപടിക്രമങ്ങളോ പാലിച്ചിട്ടില്ല. ഹോട്ടലിലെ പൊതു അടുക്കളയും പാത്രങ്ങളുമാണ് ഇവര്‍ ഉപയോഗിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെയോ അവിടെ വന്നുപോകുന്ന മറ്റുള്ളവരുടെയോ സുരക്ഷിതത്വത്തിന് വേണ്ട ഒരു മുന്‍കരുതലും  ഹോട്ടല്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഇവര്‍ ഹോട്ടലില്‍ നിന്നും പോയതിനുശേഷം ഇവര്‍ക്ക് നേരിട്ട് സമ്പര്‍ക്കം ഉണ്ടായിട്ടുള്ള മുറികളോ ഹോട്ടലിന്റെ മറ്റു ഭാഗങ്ങളോ ഇവര്‍ ഉപയോഗിച്ച ടോയ്‌ലറ്റുകളോ അണു നശീകരണം നടത്തിയിരുന്നില്ല. ഇവര്‍ താമസിച്ചിരുന്നത് ഉള്‍പ്പെടെയുള്ള മുറികളില്‍ വീണ്ടും പുതിയ ആള്‍ക്കാരെ താമസിപ്പിച്ചിരുന്നു. നഗരസഭയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഇവിടെ അണു നശീകരണം നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ്  നഗരസഭയ്ക്ക് നല്‍കിയത്. എന്നാല്‍ ഇതിനിടയില്‍ നിരവധിപേര്‍ ഈ ഹോട്ടലില്‍ വന്നുപോയിക്കഴിഞ്ഞു. ഇവിടുത്തെ ജീവനക്കാരെയും ഇതുവരെ പരിശോധന നടത്തിയിട്ടില്ല. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരുന്ന ആള്‍ക്ക് നിരവധി സമ്പര്‍ക്കങ്ങള്‍ ഉണ്ട്. അവരെ പരിശോധനക്ക് വിധേയമാക്കുകയോ നിരീക്ഷണത്തില്‍ ആക്കുകയോ ചെയ്തില്ലെങ്കില്‍ ഒരുപക്ഷെ ഗുരുതരമായ ഭവിഷ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലസ്‌തീനെ മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകരിച്ചു

0
ഓസ്‌ലോ: ഗാസയിൽ ഹമാസുമായി ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ, യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡും...

നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ച് ഒന്നര വര്‍ഷം...

0
തിരുവല്ല : നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി...

അവയവക്കടത്ത് : പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പോലീസ് ; ഡൽ​ഹിയിൽ നിന്നും ആളെ...

0
കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അവയവക്കടത്തിൽ...

മോദിയുടെ തമിഴ്നാടിനെതിരായ പരാമർശം ; വ്യാപക പ്രതിഷേധം

0
ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്ന...