പാലസ്‌തീനെ മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഓസ്‌ലോ: ഗാസയിൽ ഹമാസുമായി ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ, യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡും നോർവെയും സ്‌പെയിനും പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. 28ന് തീരുമാനം പ്രാബല്യത്തിൽ വരും.നീക്കത്തെ ഹമാസും പാലസ്തീനിയൻ അതോറിറ്റിയും സ്വാഗതം ചെയ്തു. രൂക്ഷമായി പ്രതിഷേധിച്ച ഇസ്രയേൽ ഈ രാജ്യങ്ങളിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിച്ചു. ഇസ്രയേലിലുള്ള ഈ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധവും രേഖപ്പെടുത്തി.ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര തത്വം നടപ്പാക്കുകയാണ് പോംവഴിയെന്ന് മൂന്ന് രാജ്യങ്ങളും ചൂണ്ടിക്കാട്ടി.

തീരുമാനം ഇസ്രയേലിന് എതിരോ ഹമാസിനെ പിന്തുണയ്ക്കുന്നതോ അല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും അറിയിച്ചു. പതിനായിരങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ, പ്രശ്നത്തിനുള്ള ഏക രാഷ്‌ട്രീയ പരിഹാരം ഇസ്രയേലും പാലസ്തീനും രണ്ട് സ്വതന്ത്ര രാഷ്‌ട്രങ്ങളായി സമാധാനത്തിലും സഹവർത്തിത്വത്തിലും സുരക്ഷിതമായി കഴിയുകയാണെന്ന്നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ പറഞ്ഞു.ദ്വിരാഷ്‌ട്ര പരിഹാരം ഇല്ലെങ്കിൽ പഷ്ചിമേഷ്യയിൽ സമാധാനം പുലരില്ല. പാലസ്തീൻ രാഷ്‌ട്രം ഇല്ലാതെ ദ്വിരാഷ്‌ട്ര പരിഹാരം ഇല്ല. പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള ഏക ഉപാധി പാലസ്തീൻ രാഷ്‌ട്രമാണെന്നും സ്റ്റോർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...