പത്തനംതിട്ട : മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ് കൺവെൻഷന് 27ന് തുടക്കമാകും. 25000 പേർക്കിരിക്കാവുന്ന പന്തലിന്റെ പണികൾ അവസാന ഘട്ടത്തിലേക്ക് എത്തി. മലങ്കര ഓർത്തഡോൿസ് സഭാ പരമാധ്യക്ഷൻ പരി. കാത്തോലിക്കാബാവ പന്തലിന്റെ പണിയുടെ പുരോഗതി വിലയിരുത്തി.
ധ്യാന സുവിശേഷ യോഗങ്ങൾ, വനിതാ സംഗമം, യുവജന സംഗമം, ബാലികാ ബാല സംഗമം, സുവിശേഷക സംഗമം, ശുശ്രുഷക സംഗമം എന്നീ പ്രത്യേക സമ്മേളനങ്ങൾ നടക്കും. 29 ന് ഞായറാഴ്ച രാവിലെ 10ന് ഗോവ ഗവർണ്ണർ അഡ്വ. ശ്രീധരൻ പിള്ള കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൺവെൻഷന്റെ എല്ലാ മുന്നൊരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്ന് ജോയിന്റ് ജനറൽ കൺവീനർ ഷിജു തോമസ്, പ്രോഗ്രാം കൺവീനർ ഏബൽ മാത്യു, പബ്ലിസിറ്റി കൺവീനർ ബിജു ഗീവർഗ്ഗീസ് എന്നിവർ പറഞ്ഞു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.