പെരിന്തൽമണ്ണയിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 32 വർഷം തടവും 60,000 രൂപ പിഴയും 

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 32 വര്‍ഷം തടവും 60,000 രൂപ പിഴയും. മലപ്പുറം പുലാമന്തോള്‍ ടി. എന്‍. പുരം സ്വദേശിയായ ഉമ്മര്‍ ഫാറൂഖിനെ (43) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ആണ് ശിക്ഷിച്ചത്. 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷാവിധി.

മത പഠന സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനായിരുന്നു പ്രതി. 2017 മുതല്‍ 2018 സെപ്റ്റംബര്‍ വരെ ഉള്ള കാലത്ത് ആയിരുന്നു പുലാമന്തോള്‍ മദ്രസ്സയില്‍ വച്ച് പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പെരിന്തല്‍മണ്ണ പോലീസ് ആണ് കേസ് അന്വേഷിച്ചത്. ഐപിസി, പോക്‌സോ , ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരം പ്രതിക്ക് എതിരെ കേസ് എടുത്തിരുന്നു. ഈ എല്ലാ വകുപ്പുകളിലും ഉള്ള കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. വിവിധ വകുപ്പുകളില്‍ പ്രതിക്ക് ആകെ 32 വര്‍ഷം തടവും 60,000 രൂപ പിഴയും വിധിച്ചു. പ്രതി ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...