Tuesday, April 29, 2025 2:18 pm

യുപിയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സർക്കാർ ഭൂമിയിലെ മദ്രസകളും പള്ളികളും പൊളിച്ചുനീക്കി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സർക്കാർ ഭൂമിയിൽ നിന്നും മദ്രസകളും പള്ളികളും പൊളിച്ചുനീക്കി. കയ്യേറ്റമെന്നാരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി. ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 15 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 20 പള്ളികളും മദ്രസകളുമാണ് പൊളിച്ചുനീക്കിയത്. അതേസമയം സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഏപ്രിൽ 25 മുതല്‍ 27 വരെയായിരുന്നു നടപടി. ബഹ്‌റൈച്ച്, ശ്രാവസ്തി, സിദ്ധാർത്ഥ്‌നഗർ, മഹാരാജ്ഗഞ്ച്, ബൽറാംപൂർ, ലഖിംപൂർ ഖേരി ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ നൂറുകണക്കിന് കയ്യേറ്റങ്ങൾ റവന്യൂ കോഡിലെ സെക്ഷൻ 67 പ്രകാരം നീക്കം ചെയ്തതായാണ് സംസ്ഥാന സർക്കാർ ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്.

ഇതില്‍‌ അംഗീകാരമില്ലാത്ത മദ്രസകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ പറയുന്നു. സിദ്ധാർത്ഥ്‌നഗർ ജില്ലയിലെ നൗഗഡ് തഹസിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ചെന്നാരോപിച്ച് ഒരു പള്ളിയും മദ്രസയും ഉൾപ്പെടെ അഞ്ച് നിർമ്മിതികളാണ് പൊളിച്ചുനീക്കിയത്. ജില്ലയിലെ ഷൊഹ്രത്ഗഢ് തഹ്‌സിലിൽ ആറ് സ്ഥലങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തിയതായും അധികൃതര്‍ ആരോപിക്കുന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ ഒരു കേസ് കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും ബാക്കിയുള്ളവയിൽ ഒഴിപ്പിക്കൽ, പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ പറയുന്നു. അതേസമയം ‘കയ്യേറ്റങ്ങൾ’ വേഗത്തിൽ നീക്കംചെയ്യാനും അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായ നിരീക്ഷണം നടത്താനും ഉദ്യോഗസ്ഥർക്ക് സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വോളിബോൾ ടൂർണമെന്റ് : നിരവ് മാസ്റ്റേഴ്‌സ് ടീം ട്രോഫി നേടി

0
വെച്ചൂച്ചിറ : നിരവ് വോളി ക്ലബ്ബിന്റെ എട്ടാമത് വോളിബോൾ ടൂർണമെന്റിൽ...

കേരളത്തില്‍ ഇസ്‍ലാമിക് സ്റ്റേറ്റ് സജീവമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ

0
കൊച്ചി: കേരളത്തില്‍ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) സജീവമല്ലെന്ന് കൊച്ചി സിറ്റി പോലീസ്...

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബി​എ​സ്എ​ഫ് ജ​വാ​നെ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് മാ​റ്റി പാ​ക്കി​സ്ഥാ​ൻ

0
ന്യൂ​ഡ​ൽ​ഹി: പി​ടി​യി​ലാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ പൂ​ർ​ണം സാ​ഹു​വി​നെ പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍...

കടലിക്കുന്ന് സംരക്ഷണസമിതി പ്രതിഷേധപ്രകടനവും യോഗവും നടത്തി

0
കുളനട : കടലിക്കുന്നിലെ അനധികൃത മണ്ണെടുപ്പ് നിരോധിക്കുക, ക്വാറി പെർമിറ്റ്...