പോലീസ് നോക്കിനിൽക്കെ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് സമരാനുകൂലികൾ ; തിരുവനന്തപുരത്ത് ഇടപെട്ട് മജിസ്ട്രേറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ വലഞ്ഞ് കേരളം. സംസ്ഥാനത്തിന്റെ പലയിടത്തും പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയച്ചു. മലപ്പുറത്ത് എടവണ്ണപ്പാറയിൽ കട അടപ്പിച്ചു. പോലീസ് നോക്കി നിൽക്കെയാണ് തിരുവനന്തപുരത്ത് പ്രാവച്ചമ്പലത്തും കാട്ടാക്കടയിലും പേട്ടയിലും സമരാനുകൂലികൾ റോഡിലിറങ്ങി സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞത്. പേട്ടയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞ് തിരിച്ച് വിട്ട നടപടിയെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടു.

തിരുവനന്തപുരം ജില്ലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സിഐയെ വിളിച്ച് വിശദീകരണം തേടി. കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം സമരാനുകൂലികൾ തടഞ്ഞതോടെ വാഹനം പോലീസ് വഴിതിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ട് വിളിപ്പിച്ച മജിസ്ട്രേറ്റ് വിശദീകരണം തേടിയിട്ടുണ്ട്. പ്രാവച്ചമ്പലത്ത് സ്വന്തം വാഹനത്തിലെത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സമരാനുകൂലികൾ തടഞ്ഞ് തിരിച്ചയച്ചു. ഇത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ തിരിച്ചയച്ചു. കാട്ടാക്കടയിലും വാഹനങ്ങൾ സമരക്കാര്‍ തടഞ്ഞു. ഇതോടെ പ്രദേശത്ത് സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

കോഴിക്കോട് മാവൂർ റോഡിൽ സമരക്കാർ നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ ഇറക്കി വിടുകയും ചെയ്തു. കോഴിക്കോട് നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റെഫറി ആയിരുന്ന സുജിതിനെയാണ് തടഞ്ഞത്. ഒഡീഷ സ്വദേശിയായ സുജിത് കോയന്പത്തൂരിലേക്കുള്ള യാത്രക്കാണ് റെയിൽവേ സ്റ്റേഷനിൽ പോകാനെത്തിയത്. പോലീസെത്തി സമരക്കാരെ നീക്കി. ഇദ്ദേഹത്തെ പോലീസ് വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്കെത്തിച്ചു. പാലക്കാട് കിംഫ്രയിൽ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു. മലപ്പുറത്ത് മഞ്ചേരിയിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. എടവണ്ണപ്പാറയിൽ തുറന്ന കട പ്രതിഷേധക്കാരെത്തി അടപ്പിച്ചു. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് പ്രതിഷേധമുണ്ടായത്.

ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. നഗരഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കടകൾ തുറന്നത് അടപ്പിക്കുന്നുണ്ട്, ജോലിയെടുക്കാൻ വന്നവരെ തിരിച്ചയക്കുന്നുണ്ട്. എന്നാൽ മുംബൈയും ദില്ലിയും ബെംഗളൂരുവുമുൾപ്പെടെ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം ജനജീവിതം ഒരു തടസ്സവുമില്ലാതെ നീങ്ങുകയുമാണ്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പണിമുടക്ക് പൂർണമാണ്. കോട്ടയത്ത് കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല. കടകളും തുറന്നില്ല. മെഡിക്കൽ കോളേജിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവാണ്. വാഹനങ്ങൾ ഓടുന്നുണ്ട്. പത്തനംതിട്ടയിൽ നിരത്തുകളിൽ വാഹനങ്ങൾ ഇല്ല. കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടില്ല. കെഎസ്ആർടിസി ഒരു സർവീസും നടത്തുന്നില്ല. ഇടുക്കിയിലും കെ എസ് ആർ ടി സി സർവീസുകൾ ഒന്നും ഇല്ല. തോട്ടം തൊഴിലാളികളും പണിമുടക്കിലാണ്. കടകൾ ഒന്നും തുറന്നിട്ടില്ല. ഇരു ചക്ര വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഓടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...