റാന്നി : കടുമീൻചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇത്തവണത്തെ ശിവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നാളെ നടത്തപ്പെടും. വെളുപ്പിനെ 4.30 ന് നിർമാല്യ ദർശനം 5.30 ന് ഗണപതിഹോമം, രാവിലെ 6 ന് ശ്രീഭൂതബലി, 7 ന് ശിവപുരാണപാരായണം, 7.30 ന് കൊടിമരച്ചുവട്ടിൽ പറയിടിയിൽ, 9 ന് നവകാഭിഷേകം, കാവടി അഭിഷേകം 11 ന് മഹാനിവേദ്യം എന്നിവ നടക്കും.
വൈകീട്ട് അഞ്ചു മണിക്ക് കൊടിമരച്ചുവട്ടിൽ പറയിടാൻ വീണ്ടും സൗകര്യം ഒരുക്കും. 6.30 ന് ദീപാരാധന, 7 ന് ബോസ്‌കുമാർ കൊച്ചുകുളവും സംഘവും അവതരിപ്പിക്കുന്ന ഭജൻസ് അരങ്ങേറും. 7.30 ന് ചികിത്സാ സഹായനിധി വിതരണം, 8 ന് അലംകൃത നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃർത്തനിർത്യങ്ങൾ. രാത്രി 12 മുതൽ ശിവരാത്രി പൂജ തുടർന്ന് ഇൻസൈറ്റ് ഇൻ മീഡിയ തിരുവനന്തപുരം അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.