കോന്നി : കോന്നിയിലെ വിവിധ മഹാദേവ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം ആഘോഷം നടന്നു. അതിപുരാതനമായ തേക്കുതോട് ആലുവാംകുടി മഹാദേവ ക്ഷേത്രത്തിൽ ആയിരങ്ങളാണ് ശിവരാത്രി മഹോത്സവത്തിൽ പങ്കെടുത്തത്. ക്ഷേത്രത്തിൽ നടന്ന ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തു. ഇരു കരകളിൽ നിന്നുള്ള ഘോഷയാത്ര ആലുവാംകുടി മൂന്ന് മുക്കിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തി ചേർന്നു. നിരവധി ആളുകൾ ആണ് ഘോഷയാത്രയിൽ പങ്കെടുത്തത്. പോലീസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, അഗ്നിരക്ഷ സേന എന്നിവയുടെ സേവനവും ഒരുക്കിയിരുന്നു. കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും ഭക്തിനിർഭരമായ ഘോഷയാത്ര നടന്നു.
വാദ്യ മേളങ്ങളോടെയും കെട്ടുരുപ്പടികളുടെയും അകമ്പടിയോടെ ആണ് കോന്നിയിലെ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം നടന്നത്. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിൽ നടന്ന നാടക മത്സരവും ശ്രദ്ധേയമായി. കോന്നി ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിലും ഭക്തി നിർഭരമായ ഘോഷയാത്ര നടന്നു. വിവിധ കരകളിൽ നിന്നുമായി എത്തിയ കെട്ടുരുപടികൾ കോന്നി ഇളകൊള്ളൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. കോന്നി മുരിങ്ങ മംഗലം മഹാദേവ ക്ഷേത്രം, അരുവാപ്പുലം എള്ളാംകാവ് മഹാദേവ ക്ഷേത്രം, ഇളകൊള്ളൂർ മഹാദേവ ക്ഷേത്രം, ആലുവാംകുടി മഹാദേവ ക്ഷേത്രം തുടങ്ങി കോന്നിയിലെ വിവിധ മഹാദേവ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം നടന്നു. നിരവധി ഭക്ത ജനങ്ങൾ ഘോഷയാത്രയിലും മഹോത്സവങ്ങളിലും പങ്കെടുത്തു.