മഹാരാഷ്ട്ര : ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ചില ട്രേഡ്സ് യൂണിയനുകൾ ബന്ദുമായി സഹകരിക്കില്ലെന്ന് അറിയിച്ചു.
കൊവിഡും ലോക്ക്ഡൗണും വ്യാപാര മേഖലയെ തളർത്തിയെന്നും ബന്ദ് വരുമാനത്തെ ബാധിക്കുമെന്നും ട്രേഡ്സ് യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങൾ കർഷകരെ പിന്തുണയ്ക്കണമെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു. പിന്തുണയെന്നാൽ നിങ്ങളെല്ലാവരും ബന്ദിൽ പങ്കെടുക്കുകയും ഒരു ദിവസം നിങ്ങളുടെ ജോലി നിർത്തിവയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.