സവര്‍ക്കറെ അപമാനിക്കുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം ; രാഹുലിനെതിരെ റാലിയുമായി ഷിന്‍ഡെ

For full experience, Download our mobile application:
Get it on Google Play

താനെ: മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. സവര്‍ക്കറെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച യാത്രയില്‍ വി ഡി സവര്‍ക്കറെ അപമാനിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഷിന്‍ഡെ രംഗത്ത് വന്നു. ‘സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് കണ്ട് ജനങ്ങള്‍ രോഷാകുലരാണ്. സവര്‍ക്കറെ അപമാനിക്കുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണ്. സവര്‍ക്കര്‍ ജയിലിലായതുപോലെ സെല്ലുലാര്‍ ജയിലില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്’- ഷിന്‍ഡെ പറഞ്ഞു.

സവര്‍ക്കര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ച ശേഷം താനെ നഗരത്തിലെ രാം ഗണേഷ് ഗഡ്കരി രംഗായതന്‍ ഓഡിറ്റോറിയത്തില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ‘ഞാന്‍ സവര്‍ക്കര്‍’ എന്നെഴുതിയ കാവി തൊപ്പി ധരിച്ചായിരുന്നു ഷിന്‍ഡെയുടെയും സംഘത്തിന്റെയും റാലി. സവര്‍ക്കര്‍ അനുകൂല ബോര്‍ഡുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് യാത്രയില്‍ അണിനിരന്നത്. സവര്‍ക്കറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ടാബ്ലോയും യാത്രയുടെ ഭാഗമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...