മഹാരാഷ്ട്ര : ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്‌കിയുടെ എക്‌സൈസ് തീരുവ 50 ശതമാനം കുറച്ചതായി മഹാരാഷ്ട്ര സർക്കാർ. എക്‌സൈസ് തീരുവ 300ൽ നിന്ന് 150 ശതമാനമായി കുറച്ചതായി ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു. വില മാറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കാനാണ് തീരുവ കുറച്ചത്. ഇന്നലെയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.
ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിൽപ്പനയിലൂടെ പ്രതിവർഷം 100 കോടി രൂപയുടെ വരുമാനമാണ് മഹാരാഷ്ട്ര സർക്കാരിന് ലഭിക്കുന്നത്. എന്നാൽ തീരുവ കുറച്ചതോടെ വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി ഒരു ലക്ഷം മദ്യ കുപ്പികളാണ് സംസ്ഥാനത്ത് വിറ്റുപോകുന്നത്. ഇത് 2.5 ലക്ഷം കുപ്പികളായി ഉയരുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വരുമാനം 250 കോടി രൂപയായി ഉയരുമെന്നും അധികൃതർ പറഞ്ഞു.