മഹാരാഷ്ട്രയിൽ നിയമസഭ പിരിച്ചുവിട്ടേക്കും ; സൂചന നൽകി സഞ്ജയ് റാവത്തിന്‍റെ ട്വീറ്റ്

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ശിവസേനക്കുള്ളിലെ വിമത നീക്കത്തെ തുടര്‍ന്ന് സര്‍ക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന നല്‍കി സേന എം.പി സഞ്ജയ് റാവത്ത്. സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത് ട്വീറ്റ് ചെയ്തു. അധികാരം നഷ്ടപ്പെട്ടാലും പാര്‍ട്ടി പോരാട്ടം തുടരുമെന്നും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും റാവത്ത് പറഞ്ഞു. മന്ത്രിസഭ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി ആദിത്യ താക്കറെ ട്വിറ്ററില്‍ നിന്നും ടൂറിസം മന്ത്രി എന്ന പദവി നീക്കം ചെയ്തിട്ടുണ്ട്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

വിമത എം.എല്‍.എമാരെ അര്‍ധരാത്രിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ അസമിലേക്ക് കൊണ്ടുപോയിരുന്നു. എം.എല്‍.എമാര്‍ ബി.ജെ.പി തടങ്കലിലാണെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പിക്കൊപ്പം നിന്ന് പുതിയ സര്‍ക്കാരുണ്ടാക്കാതെ വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് വിമത നീക്കത്തെ നയിക്കുന്ന മന്ത്രിയും മുതിര്‍ന്ന ശിവസേനാ നേതാവുമായ ഏക്നാഥ് ശിന്‍ഡേ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫോണില്‍ വിളിച്ച്‌ നടത്തിയ അനുരഞ്ജന നീക്കങ്ങളോടും അദ്ദേഹം വഴങ്ങിയില്ല. എന്നാല്‍ ഒപ്പമുള്ള വിമത എം.എല്‍.എമാരില്‍ ചിലര്‍ തിരികെ പോവാന്‍ ശ്രമിച്ചതായാണ് സൂചന.

അങ്ങനെയാണ് സൂറത്തില്‍ നിന്നും മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് എം.എല്‍.എമാരെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. 21 എം.എല്‍.എമാര്‍ ഇപ്പോള്‍ ഒപ്പമുണ്ടെന്നും 35ഓളം പേരുടെ പിന്തുണയുണ്ടെന്നുമാണ് ശിന്‍ഡേയുടെ അവകാശ വാദം. എന്നാല്‍ എം.എല്‍.എമാരെ തട്ടിക്കൊണ്ട് പോയതാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. നിതീഷ് ദേശ്മുഖിനെ പോലെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ മര്‍ദ്ദിച്ച്‌ അവശരാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

കടലിനടിയിൽ കോറൽ വര്‍ണ്ണ വിസ്മയം : കാലാവസ്ഥ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന് സി.എം.എഫ്.ആർ.ഐ

0
കൊച്ചി : ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ കടലിനടിയിൽ പവിഴ ജീവികളുടെ...

കേരള സർവകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ് ഐ...