മുംബൈ : സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എല്ലാ മള്‍ട്ടിപ്ലക്‌സുകളും അടച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍. ഇതോടുകൂടി പുതിയ സിനിമകളുടെ റിലീസ് ഉടനുണ്ടാകില്ല. നിരവധി നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് തിയതി മാറ്റിവച്ചുകഴിഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മഹാരാഷ്‌ട്രയാണ് ഏറ്റവും ബാധിക്കപ്പെട്ട സംസ്ഥാനം. ഏപ്രില്‍ ആദ്യവാരത്തോടെ തന്നെ സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെയുള്ള സിനിമാതിയേറ്റര്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ അടച്ചിരുന്നു.