മുംബയ്: മഹാരാഷ്ട്രയില്‍ വന്‍ തീപിടുത്തം. ഭീവണ്ടിയിലെ എംഐഡിസി പ്രദേശത്തെ ഗോഡൗണില്‍ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ ഉത്പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ കഴിഞ്ഞാഴ്ച തീപിടിത്തമുണ്ടായിരുന്നു. ടെര്‍മിനല്‍ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തിലായിരുന്നു തീപിടിച്ചത്. അഞ്ച് പേര് മരിച്ചിരുന്നു.