അമ്പലങ്ങളും കടകളും കുത്തിത്തുറന്ന് കവര്‍ച്ച ; യുവതിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജില്ലയിലുടനീളം അമ്പലങ്ങളും കടകളും സര്‍ക്കാര്‍ ഓഫീസും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ യുവതിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി. തൃശൂര്‍ ചേര്‍പ്പ് പാറക്കോവില്‍ പുളിപ്പറമ്പില്‍ വീട്ടില്‍ റഫീക് സതീഷ് എന്നു വിളിക്കുന്ന സതീഷ് (39), കൊച്ചുവേളി ശംഭുവട്ടം ജംഗ്ഷനില്‍ വാടകയ്ക്ക് താമസം സാബു സേവ്യര്‍ (35), വലിയതുറ മേരി മാതാ ലെയിനില്‍ വനിത എന്നു വിളിക്കുന്ന വനജ (32) എന്നിവരെയാണ് പൂന്തുറ എസ്.എച്ച്‌.ഒ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പൂന്തുറ സ്റ്റേഷന്‍ പരിധിയിലെ മുട്ടത്തറ ആര്യന്‍കുഴി ദേവീ ക്ഷേത്രത്തിലും കമലേശ്വരം ശിവക്ഷേത്രത്തിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. പകല്‍ സമയങ്ങളില്‍ മൂവരും ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് ദര്‍ശനം നടത്താനെന്ന വ്യാജേന അമ്പലങ്ങളില്‍ പ്രവേശിച്ച്‌ പരിസരം മനസിലാക്കും. രാത്രി സാബുവും സതീഷും ഓട്ടോറിക്ഷയില്‍ എത്തുകയും സതീഷ് ക്ഷേത്രത്തിനകത്ത് കയറി മോഷണം നടത്തുകയുമാണ് പതിവ്. ഈ സമയം സാബു സുരക്ഷിതസ്ഥലത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത് മാറി നില്‍ക്കും. മോഷണത്തിന് ശേഷം ഇരുവരും കൊച്ചുവേളിക്ക് സമീപമുള്ള വീട്ടിലെത്തി കിട്ടുന്ന നാണയത്തുട്ടുകളടക്കം വനജയുമായി ചേര്‍ന്ന് എണ്ണി തിട്ടപ്പെടുത്തും. ചില്ലറ നോട്ടാക്കുന്നതും സ്വര്‍ണം വിറ്റ് പണമാക്കുന്നതും വനജയാണ്.

നഗരത്തിലെ പൂന്തുറ, ഫോര്‍ട്ട്, കഴക്കൂട്ടം, വലിയതുറ, തിരുവല്ലം, വിഴിഞ്ഞം, പൂജപ്പുര പോലീസ് സ്റ്റേഷന്‍ പരിധികളിലും മാരായമുട്ടം, കണിയാപുരം ഭാഗങ്ങളിലുമായി 22ഓളം ക്ഷേത്രങ്ങളില്‍ സംഘം മോഷണം നടത്തിയതായി തെളിഞ്ഞു. മുട്ടത്തറ വില്ലേജ് ഓഫീസ് കുത്തിപ്പൊളിച്ച്‌ മോഷണത്തിന് ശ്രമിച്ചതും കണ്ണാന്തുറ ആള്‍സെയിന്റ്സ് ഭാഗങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കവര്‍ച്ച നടത്തിയതും ഈ സംഘമാണ്.

ഒന്നരലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും അന്‍പതിനായിരം രൂപയുടെ വെള്ളി ആഭരണങ്ങളും മറ്റ് മോഷണവസ്തുക്കളും സതീഷിന്റെ കല്ലമ്പലത്തുള്ള വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഡോ.ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു.

ശംഖുംമുഖം അസി. കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തില്‍ പൂന്തുറ എസ്.എച്ച്‌.ഒ ബി.എസ്.സജികുമാര്‍, എസ്.ഐമാരായ അനൂപ് ചന്ദ്രന്‍, അഭിരാം, എ.എസ്.ഐ ശിവകുമാര്‍, എസ്.സി.പി.ഒമാരായ മനു, അജിത്, സി.പി.ഒമാരായ രാജേഷ്, സന്തോഷ്, അജിത്, അന്‍ഷാദ്, വിമല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...