ഇനി കുടിച്ചു ഫിറ്റാകാം….. ഫെബ്രുവരി മുതൽ ഒന്നര, രണ്ടേകാൽ ലിറ്റര്‍ കുപ്പികളില്‍ മദ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരി മുതൽ ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യവും വിൽപ്പനയ്ക്കെത്തും. നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ ബിവറേജസ് കോർപ്പറേഷൻ വിതരണക്കാരോട് ആവശ്യപ്പെട്ടു. മുമ്പ് രണ്ടുലിറ്ററിന്റെ മദ്യം വിൽപ്പനയ്ക്കുണ്ടായിരുന്നു. എന്നാൽ ആവശ്യക്കാരില്ലാത്തതിനാൽ നിർത്തുകയായിരുന്നു.

വിപണിസാധ്യതകൂടി കണക്കിലെടുത്തു മാത്രമേ പുതിയ അളവിൽ മദ്യം എത്താനിടയുള്ളൂ. എല്ലാ ബ്രാൻഡുകൾക്കും ഈ ക്രമീകരണം പ്രായോഗികമല്ലെന്നാണ് വിതരണക്കാർ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിലാകും ഇവ വിൽക്കുക. പെഗ് അളവിൽ മദ്യം വിൽക്കുന്നതിനാൽ ബാറുകൾക്ക് പ്രയോജനകരമാണ് പുതിയ ക്രമീകരണം.

ഫെബ്രുവരിമുതൽ മദ്യത്തിന് ഏഴുശതമാനം വില വർധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റർ (ഫുൾ) മദ്യം ചില്ലുകുപ്പിയിലേക്കു മാറ്റും. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനാണു തീരുമാനം. മൊത്തം വിൽപ്പനയിൽ അഞ്ചുശതമാനം മാത്രമാണ് ഫുൾബോട്ടിൽ മദ്യത്തിന്റേത്. 40 ശതമാനം വിൽപ്പനയും അരലിറ്റർ മദ്യത്തിനാണ്. ഒരു ലിറ്ററിനാണ് പിന്നെ ആവശ്യക്കാരുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...