പത്തനംതിട്ട : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ പ്രവാചകനായിരുന്നു മഹാത്മാഗാന്ധി എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. മഹാത്മാഗാന്ധിയുടെ തത്വസംഹിതകളും ആശയങ്ങളും തമസ്കരിക്കുന്നതിനും സ്വാതന്ത്ര്യസമര ചരിത്രവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പോരാട്ടങ്ങളും വളച്ചൊടിക്കുവാനും വലിയ തോതിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. കടമ്മനിട്ട കല്ലേലി മേലെഒരിക്കോമാവുങ്കല്‍ സൂസമ്മ ചാക്കോയുടെ ഭവനാങ്കണത്തില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് പ്രസിഡന്‍റ് ജോണ്‍ മാത്യു കൊന്നക്കല്‍ അദ്ധ്യക്ഷ വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍, ബ്ലോക്ക് പ്രസിഡന്‍റ് ജെറി മാത്യു സാം, ഫിലിപ്പ് അഞ്ചാനി, രമേശ് എം.ആര്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, സജി.കെ.സൈമണ്‍, മനോജ് ഡേവിഡ് കോശി, എ.ജി. ഏബ്രഹാം, പൊന്നമ്മ മാത്യു, ഷീബ ഏബ്രഹാം, എ.എന്‍. ദീപ, ജോണ്‍ മാത്യു, വി.ജെ.ശമുവേല്‍, ജോണ്‍ ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് പരിധിയിലുള്ള വിരമിച്ച സൈനികര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മികച്ച കര്‍ഷകര്‍, പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.