മാഹി : മാഹിയില്‍ വീണ്ടും ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂര്‍ സ്വദേശിയായ 46 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 3 നു ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി മാഹിയില്‍ എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.
ഇന്നലെ അബുദാബിയില്‍ നിന്നുവന്ന ഇടയില്‍പ്പീടിക സ്വദേശിയായ 59കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം പള്ളൂര്‍ ഇരട്ടപിലാക്കൂല്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരനും, ഈസ്റ്റ് പള്ളൂര്‍ സ്വദേശിയായ അന്‍പതുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 99 ആയി. 36 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.