കൊച്ചി: മിമിക്രി കലാകരനായ മഹേഷ് കുഞ്ഞുമോന് അടുത്തിടെ വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരികയാണ് എന്ന് മഹേഷ് കുഞ്ഞുമോന്‍ വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ പഴയതിനേക്കാളും അടിപൊളിയായി തന്നെ തിരിച്ചുവരും എന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൊല്ലം സുധിയുടെ ജീവനെടുത്ത അപകടത്തില്‍ മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനും ഉണ്ടായിരുന്നു.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു. ‘ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റാണ്. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ ഇഷ്ടപെട്ടതും, തിരിച്ചറിഞ്ഞതും. ഇനി കുറച്ചു നാള്‍ റെസ്റ്റിലാണ്. നിങ്ങള്‍ ആരും വിഷമിക്കരുത്. അടിപൊളിയായി ഞാന്‍ തിരിച്ചുവരും. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. അപകടം നടന്ന സമയം ഒന്നും എനിക്ക് ഓര്‍മ്മയില്ല. ആംബുലന്‍സില്‍ കയറ്റിയപ്പോഴാണ് കുറച്ച് ബോധം വീഴുന്നത്. സുധിച്ചേട്ടന്‍ മരിച്ചു പോയെന്ന് എനിക്ക് അറിയില്ലായിരുന്നു. മുന്‍ നിരയിലെ പല്ലുകള്‍ പോയി, മൂക്കിലേറ്റ ക്ഷതം ശബ്ദം മാറ്റി. പെടാപാട് പെട്ട ശസ്ത്രക്രിയകള്‍ ഒരുപാട് നടന്നു മഹേഷിന്റെ ശരീരത്തില്‍. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. നിങ്ങളാരും വിഷമിക്കരുത്. പഴയതിനെക്കാളും അടിപൊളിയായി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എന്റെ കൂടെയുണ്ടാകണം – മഹേഷ് പറഞ്ഞു.